കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാലുപേർക്ക്; റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാലുപേർക്ക്. ഇതിൽ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നാലുപേരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു.

കുളത്തൂപ്പുഴ സ്വദേശിയായ 27 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്നാമൻ. ഇയാൾ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതാണ്. മെയ് 20 ന് പ്രത്യേക ട്രെയിനിൽ എസ് 3 കമ്പാർട്ട്‌മെന്റിൽ തിരുവനന്തപുരേത്തക്ക് യാത്ര തിരിച്ചു. 22 ന് വൈകുന്നേരം തിരുവനന്തപുരം സ്റ്റേഷനിലെത്തിയ ഇയാൾ അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ പുനലൂരിലെത്തി. പിന്നീട് പ്രത്യേകം ഏർപ്പാടാക്കിയിട്ടുള്ള പ്രവാസി ക്ഷേമ മന്ദിരത്തിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം നൽകി.

read also: കൊവിഡ് ബാധിച്ച് കാലടി സ്വദേശി ദുബായിൽ മരിച്ചു

കരുനാഗപ്പള്ളി ചെറിയഴീക്കൽ സ്വദേശിയായ 42 കാരനാണ് രണ്ടാമതായി ഇന്ന് ജില്ലയിൽ രോഗബാധയുണ്ടായത്. ഇയാൾ ചെന്നൈയിൽ നിന്ന് കാർ മാർഗം നാട്ടിലെത്തിയതാണ്.
ഈ മാസം 11 ന് വീട്ടിലെത്തി ഗൃഹ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 22ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തി സ്രവം നൽകി.

സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം സ്വീകരിച്ചത് പന്മന സ്വദേശികളായ അമ്മയ്ക്കും മകനുമാണ്. 44 കാരിയായ അമ്മയ്ക്കും ഇരുപത്തിരണ്ടുകാരനായ മകനും രോഗം സ്ഥിരീകരിച്ചത് മെയ് 13 ന് മദ്രാസിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥിനിയിൽ നിന്നാണ്. വിദ്യാർത്ഥിനിയുടെ അമ്മയും സഹോദരനും ആണ് ഇന്നത്തെ രോഗബാധിതർ. രോഗബാധിതക്കൊപ്പം ചെങ്ങന്നൂരിൽ നിന്ന് കാറിൽ വീട്ടിലെത്തിയ ഇരുവരും മെയ് 13 മുതൽ 24 വരെ വരെ ഗൃഹ നിരീക്ഷണത്തിലായിരുന്നു.

read also: ആലപ്പുഴ ജില്ലയിൽ ഇന്ന് ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു. ഇതിൽ 19 പേരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

story highlights- coronavirus, covid 19, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top