കൊവിഡ് ബാധിച്ച് കാലടി സ്വദേശി ദുബായിൽ മരിച്ചു

കൊവിഡ് ബാധിച്ച് കാലടി സ്വദേശി ദുബായിൽ മരിച്ചു. നീലീശ്വരം മുട്ടംതോട്ടിൽ പൈലി മകൻ ടോമിയാണ് മരിച്ചത്. 48 വയസായിരുന്നു. കഴിഞ്ഞ 20 വർഷമായി ദുബായിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു ടോമി.

read also: സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു

കഴിഞ്ഞ ഒരാഴ്ച കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ടോമി അവസാനമായി നാട്ടിൽ വന്നത്. കുടുംബമായി ദുബായിൽ തന്നെയായിരുന്നു താമസം. സംസ്‌കാരം ദുബായിൽവച്ച് നടത്തും. മഞ്ഞപ്ര തിരുതനത്തിൽ ഷിന്റയാണ് ഭാര്യ. എവിൻ, എൽബിസ് എന്നിവർ മക്കളാണ്.

story highlights- coronavirus, dubai, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top