ലോകത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട നഗരങ്ങളിൽ 15 ൽ 10 നഗരങ്ങളും ഇന്ത്യയിൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട 15 നഗരങ്ങളിൽ 10 എണ്ണവും ഇന്ത്യയിൽ. മറ്റ് അഞ്ച് നഗരങ്ങളും പകിസ്ഥാനിലാണ്. കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ എൽ ഡൊറാഡോ (El Dorado) യുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാൻ തലസ്ഥാനമായ ജയാപൂരിനടുത്തുള്ള ചുരുവിലാണ്. 50 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച ചുരുവിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയതും ചുരുവിലാണ്.
ചുരുവിലെ താപനിലയ്ക്ക് സമാനമായി രേഖപ്പെടുത്തിയ മറ്റൊരു സ്ഥലം പാകിസ്താനിലെ ജേക്കബാബാദാണ്.
ചുരുവിന് പുറമേ ബിക്കാനീർ, ഗംഗനഗർ, പിലാനി എന്നിവിടങ്ങളാണ് ഉയർന്ന ചൂട് അനുഭവപ്പെട്ട രാജസ്ഥാനിലെ മറ്റ് നഗരങ്ങൾ. ഉത്തർ പ്രദേശ്, മഹാരാഷ്ട്രയിൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം നഗരങ്ങളും ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നും ഓരോ നഗരങ്ങളും ചൂടേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.
Read Also:ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; 48 ഡിഗ്രി വരെ ചൂട്
ഹരിയാനയിലെ ഹിസാറിലും യുപിയിലെ ബന്ദയിലും ചൊവ്വാഴ്ച 48 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ന്യൂഡൽഹി 47.6 ഡിഗ്രിയും ഗംഗ നഗർ, ഝാൻസി എന്നിവിടങ്ങളിൽ 47 ഡിഗ്രിയും ഝാൻസി (47 ഡിഗ്രി ), പിലാനി, നാഗ്പൂർ സോനെഗാവ് 46.9 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
Story highlioghts-India is home to 15 of the 10 hottest cities in the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here