ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 128 പേര്‍

injivila check post kerala

തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് എത്തിയത് 128 പേര്‍. ഇന്നലെ എത്തിയവരിൽ 71 പുരുഷന്മാരും 57 സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് ഏഴ് പേരുമാണ് എത്തിയത്. റെഡ് സോൺ പ്രദേശത്ത് നിന്ന് എത്തിയത് 22 പേരാണ്. ഇതില്‍ 14 പേരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. എട്ടുപേരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രത്തില്‍ അയച്ചു.

Read Also:തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ; മഴ കനത്താല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം

ഇന്നലെ എത്തിയവരിൽ തിരുവനന്തപുരം ജില്ലക്കാരായ 102 പേരും കൊല്ലം ജില്ലക്കാരായ ആറ് പേരും പത്തനംതിട്ട ജില്ലക്കാരായ അഞ്ചുപേരും ആലപ്പുഴ ജില്ലക്കാരായ രണ്ടുപേരും കോട്ടയം ജില്ലക്കാരായ രണ്ടുപേരും എറണാകുളം ജില്ലക്കാരായ ആറുപേരും മലപ്പുറം ജില്ലക്കാരായ മൂന്നുപേരും കോഴിക്കോട് ജില്ലക്കാരായ രണ്ടുപേരും ഉൾപ്പെടുന്നു.

Story Highlights – 128 people arrived through injivila check post kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top