തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ; മഴ കനത്താല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടം

തിരുവനന്തപുരം ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വൃഷ്ടി പ്രദേശത്ത് മഴ കനത്തേക്കുമെന്ന് നിഗമനം. അതിശക്തമായ മഴ ലഭിച്ചാല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ത്തിയേക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് നല്‍കി.
Read Also:കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
കരമനയാറിന് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. നിലവില്‍ അരുവിക്കര ഡാമിന്റെ 5 ഷട്ടറുകള്‍ പത്ത് സെന്റിമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാമിലെ നിലവിലെ ജലത്തിന്റെ അളവ് 46.48 മീറ്ററാണ്.
Story highlights-If it rains, shutters of Aruvikkara Dam lifted: district administration
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News