ആദ്യ ദിനം ബെവ് ക്യൂ സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേർ

ആദ്യ ദിനം ബെവ് ക്യൂ ആപ്പ് വഴിയുള്ള സേവനം ലഭ്യമാക്കിയത് 2,25000ത്തോളം പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ദിവസം ഉണ്ടായ ചില സങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് വെർച്വൽ ക്യൂ സംവിധാനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിച്ചാണ് മദ്യ വിൽപന പുനഃരാരംഭിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
read also: കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ പ്ലേസ്റ്റോറിൽ; ലിങ്ക് ചുവടെ
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ട് ബെവ് ക്യൂ ആപ്പ് ഇന്നലെയാണ് പ്ലേസ്റ്റോറിൽ എത്തിയത്. ആപ്പ് ലഭ്യമായി മണിക്കൂറുകൾക്കുള്ളിൽ നിരവധി പേർ ഡൗൺലോഡ് ചെയ്തു. ആദ്യ ദിനം ഒടിപി ലഭ്യമാകുന്നതിന് തടസം നേരിട്ടതായി പലരും പരാധിപ്പെട്ടിരുന്നു.
story highlights- coronavirus, bev q app, bevco