അർജുൻ റെഡ്ഡി താരം സായ് സുധയുടെ പരാതിയിൽ ഛായാഗ്രഹകന്റെ അറസ്റ്റ്

arjun reddy fame sai sudha

അർജുൻ റെഡ്ഡി ഫെയിം നടി സായ് സുധയുടെ പരാതിയിൽ ഛായാഗ്രഹകൻ ശ്യാം കെ നായിഡുവിനെ അറസ്റ്റ് ചെയ്തു. വഞ്ചനാ കുറ്റമാണ് ഛായാഗ്രഹകനെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം ചെയ്ത് ഛായാഗ്രഹകൻ തന്നെ വഞ്ചിച്ചുവെന്ന് നടി.

ശ്യാമും താരവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കേസിലേക്ക് എത്തിച്ചത് രണ്ട് പേരും തമ്മിലുണ്ടായ വഴക്കാണെന്നും റിപ്പോർട്ടുകളുണ്ട്. പൊലീസ് സായ് സുധയുടെയും ശ്യാമിനും ഇടയിലുള്ള പ്രശ്‌നങ്ങൾ തീർക്കാൻ ശ്രമിക്കുന്നുവെന്നും അഭിപ്രായ ഭിന്നത നീക്കാനായില്ലെങ്കിൽ ശ്യാമിന്റെ പേരിൽ കേസെടുക്കുമെന്നുമാണ് വിവരം.

Read Also:കൊവിഡ്: പാലക്കാട് ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി

ഇന്നലെ രാവിലെയാണ് പുഞ്ചഗുട്ടയിലെ പൊലീസ് സ്റ്റേഷനിൽ നടി ശ്യാമിനെതിരെ പരാതി നൽകിയത്. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹവാഗ്ദാനം നൽകിയ ശ്യാം തന്നെ ചൂഷണം ചെയ്തതായും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നുമാണ് പരാതിയിൽ ഉള്ളത്. ചോദ്യം ചെയ്യാനായി ശ്യാമിനെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

Story highlights-arjun reddy fame sai sudha ,complaint, camera man shyam reddy arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top