Advertisement

നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ; യുവതിക്ക് എതിരെ കേസ്

May 28, 2020
2 minutes Read
new born

തൃശൂർ പെരുമ്പിലാവിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്ക് എതിരെ കേസ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കടവല്ലൂർ വടക്കുംമുറിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

കേസെടുത്തത് കടവല്ലൂർ വടക്കുംമുറി മാനംകണ്ടത്ത് ഷെഹിറയുടെ പേരിലാണ്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം കാരണം ഷെഹിറ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയിരുന്നു. ചങ്ങരംകുളത്തുള്ള സ്വകാര്യ ആശുപത്രിയിലാണിവർ ചികിത്സ തേടിയത്. ഡോക്ടർ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ യുവതി ഒഴിഞ്ഞുമാറി. തുടർന്ന് പൊലീസിൽ ഡോക്ടറാണ് വിവരം അറിയിച്ചത്. പിന്നീട് ചങ്ങരംകുളം പൊലീസ് കുന്നംകുളം പൊലീസിന് ഇതേപ്പറ്റി വിവരം നൽകി.

Read Also:ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്നലെ കേസ് എടുത്തത് 1133 പേർക്കെതിരെ

പിന്നീട് നടന്ന പൊലീസ് അന്വേഷണത്തിൽ നവജാത ശിശുവിന്റെ അഴുകിയ മൃതദേഹം കിണറ്റിൽ നിന്ന് ലഭിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു.

Story highlights-found newborn dead body in well,case against woman thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top