കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍; സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന്

migrant workers;  Supreme Court will be heard case today coronavirus covid19 lockdown

കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കേള്‍ക്കും. കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ദുരിതം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷത്തെ കൂടി ചേര്‍ത്ത് ഉപസമിതി രൂപീകരിച്ചില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്നും, വീഴ്ചകളുണ്ടെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തില്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ചു ഇരുപത് മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു.

 

Story Highlights: migrant workers;  Supreme Court will be heard case today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top