മലപ്പുറത്ത് സ്ത്രീയെ മദ്യപാനികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതി

മലപ്പുറത്ത് മദ്യപാനികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സ്ത്രീയുടെ പരാതി. അങ്ങാടിപ്പുറത്താണ് സംഭവം. തമിഴ്‌നാട്ടുകാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന യുവതിയെ മദ്യപാനികൾ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. റോഡിന് സമീപമിരുന്ന് പരസ്യമായാണ് സംഘം മദ്യപിച്ചത്. കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ സ്ത്രീ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി.
story highlights- malappuram, molestation
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News