മുഖ്യമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം അശ്ലീല ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിച്ചു; മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ഫോട്ടോകൾക്കൊപ്പം അശ്ലീല ചിത്രങ്ങൾ ചേർത്ത് പ്രചരിപ്പിച്ച മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്. കട്ടിപ്പാറ പഞ്ചായത്ത് വെട്ടൊഴിഞ്ഞ തോട്ടംപാടത്തുംകുഴിയിൽ കോയാലിയുടെ മകൻ ഹമീദിനെതിരെയാണ് താമരശേരി പൊലീസ് കേസെടുത്തത്.
‘നമ്മുടെ കട്ടിപ്പാറ’യെന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നിരവധി കൃത്രിമ ഫോട്ടോകൾ ഇയാൾ പ്രചരിപ്പിച്ചിരുന്നു. മറ്റു സമൂഹമാധ്യമങ്ങൾ വഴിയും ഇതേ രീതിയിൽ ഇയാൾ ഫോട്ടോകൾ പ്രചരിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്തുവന്നത്. മുസ്ലീം ലീഗിന്റെ സൈബർ പോരാളിയാണ് ഇദ്ദേഹം. സിപിഐഎം പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
read also: മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാല് പേർക്കെതിരെ കേസ്
Story highlights- pinarayi vijayan, kodiyeri balakrishnan, muslim league, morphed picture, social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here