മൂന്നാറിൽ ഭൂമി കയ്യേറ്റത്തിന് സഹായം നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. കയ്യേറ്റ ഭൂമിക്ക് റവന്യൂ രേഖകളിൽ തിരിമറി നടത്തി കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകിയ കെഡിഎച്ച് മുൻ ഡെപ്യൂട്ടി തഹസിൽദാർ സനൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read Also: സർക്കാർ സ്‌കൂൾ കെട്ടിടം അനുമതിയില്ലാതെ പിടിഎ പൊളിച്ചു; പ്രതിഷേധം ശക്തം

ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിൽ സർവ്വേ നമ്പർ 20/1ൽ പെട്ട സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമിച്ചിരുന്നു. ദേവികുളം ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന് സമീപത്തായുള്ള ഈ സ്ഥലം ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിന് മാറ്റിയിട്ടിരിക്കുന്നതാണ്. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്.

അടിമാലി താലൂക്ക് ആശുപത്രിയിലെ മുൻ ജീവനക്കാരനായിരുന്ന ടി മണിക്ക് അനധികൃതമായി രേഖകൾ തരപ്പെടുത്തി നൽകിയത് മുൻ ദേവികുളം തഹസിൽദാർ ടി എസ് സനൽകുമാർ ആണെന്ന് വ്യക്തമായതോടെയാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്. അനധികൃത നിർമാണം വ്യക്തമായ ദേവികുളത്തെ അഞ്ചിടങ്ങളിൽ ഇപ്പോൾ നിർമാണം നിർത്തി വച്ചിട്ടുണ്ട്. കെഡിഎച്ച് വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ഭൂമി തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണമുണ്ട്.

 

munnar, govenment land

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top