സർക്കാർ സ്‌കൂൾ കെട്ടിടം അനുമതിയില്ലാതെ പിടിഎ പൊളിച്ചു; പ്രതിഷേധം ശക്തം

building demolished

ആലപ്പുഴ തിരുവമ്പാടിയിൽ സർക്കാർ അനുമതിയില്ലാതെ സ്‌കൂൾ കെട്ടിടം പിടിഎ കമ്മിറ്റി പൊളിച്ചുനീക്കിയതിൽ പ്രതിഷേധം ശക്തം. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നഗരസഭയിൽ ടെണ്ടർ നടപടികൾ പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് കെട്ടിടം പൊളിച്ചത്.

അതേസമയം, അപകടാവസ്ഥയിലായ കെട്ടിടം നിലംപൊത്തുമെന്നായപ്പോഴാണ് മഴക്കാലത്തിന് മുന്‍പ് പൊളിക്കാൻ തീരുമാനിച്ചതെന്ന് പിടിഎ വിശദീകരിച്ചു. തിരുവമ്പാടി സർക്കാർ യുപി സ്‌കൂളിന്റെ ഒരു കെട്ടിടമാണ് കഴിഞ്ഞ തിങ്കളാഴ്ചയോടെ പിടിഎയുടെ നേതൃത്വത്തിൽ പൊളിച്ചുവിറ്റത്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കാനുള്ള ടെണ്ടർ നടപടികൾ നഗരസഭയിൽ തീരുന്നതിന് മുൻപേയാണ് സംഭവം. കട്ടളയും ജനലും എല്ലാം വിറ്റ് പിടിഎ പണം വാങ്ങി. സംഭവത്തിൽ നഗരസഭാ എഞ്ചിനീയർ സൗത്ത് പൊലീസിൽ പരാതി നൽകി.

Read Also: മലപ്പുറത്ത് മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു

അതേസമയം സർക്കാർ അനുമതിയില്ലാതെ സ്‌കൂൾ കെട്ടിടം പിടിഎ കമ്മിറ്റി പൊളിച്ചുനീക്കിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. പിടിഎയും നഗരസഭയിൽ ക്വട്ടേഷൻ നൽകിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചതിലും കൂടിയ തുകയ്ക്ക് ആണ് പൊളിച്ചുവിറ്റത്. ഈ തുക നഗരസഭയിലേക്ക് അടയ്ക്കുമെന്നും പിടിഎ ഭാരവാഹികൾ വിശദീകരിക്കുന്നു.

 

alappuzha, goverment school building demolished without permission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top