കൊവിഡ്: സംസ്ഥാനത്ത് റിമാൻഡ് പ്രതികളെ ഇനി നേരിട്ട് ജയിലിൽ പ്രവേശിപ്പിക്കില്ല

സംസ്ഥാനത്തെ ജയിലുകളിൽ പ്രതികളെ നേരിട്ട് പ്രവേശിപ്പിക്കില്ല. പ്രതികളെ ആദ്യം പ്രത്യേക കേന്ദ്രത്തിൽ പ്രവേശിപ്പിക്കും. എല്ലാ ജില്ലയിലും ഇതിനായി ആശുപത്രികൾ കണ്ടത്തി. പരിശോധനയിൽ കൊവിഡ് നെഗറ്റീവാണങ്കിൽ മാത്രം ജയിലിലേക്ക് മാറ്റും.
കണ്ണൂരിലും തിരുവനന്തപുരത്തും റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്
പുതിയ തീരുമാനം. റിമാൻഡിലുള്ള പ്രതികളെ പാർപ്പിക്കാൻ 14 ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങി. സർക്കാർ, സ്വകാര്യ ആശുപത്രികളാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ ജില്ലകളിലെ ഹോസ്റ്റലുകളും ഇതിനായി ഉപയോഗിക്കും. ജയിൽ ഉദ്യോഗസ്ഥർക്കാണ് ഈ പ്രത്യേക കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽ മാത്രമേ ഇവരെ ജയിലുകളിലേക്ക് മാറ്റുകയുള്ളു.
തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് അറസ്റ്റ് ചെയ്തവർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർനടപടിയെന്നോണമാണ് പ്രത്യേക കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here