Advertisement

യജമാനന്റെ വിയോഗം അറിയാതെ നായ്ക്കുട്ടി ആശുപത്രിക്ക് മുന്നിൽ കാത്തിരുന്നത് മൂന്ന് മാസക്കാലം

May 28, 2020
Google News 8 minutes Read

ഒട്ടേറെ നൊമ്പര കാഴ്ചകളും ഹൃദയ സ്പർശിയായ കഥകളും കൊവിഡിന്റെ അവശേഷിപ്പുകളായി ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് കുറെയധികം ആളുകൾ ജീവിതത്തെ നോക്കി നമുക്ക് ചുറ്റും പകച്ചു നിൽക്കുന്നുമുണ്ട്. അത്തരം ഒരു നൊമ്പര കാഴ്ചയാണ്
കൊവിഡ് ബാധിച്ച് മരിച്ച തന്റെ യജമാനന്റെ വിയോഗം അറിയാതെ വുഹാനിലെ ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കുന്ന ‘സിയോ ബാ’ യെക്കുറിച്ചുള്ളത്. ‘സിയോ ബാ’ ആരെന്നല്ലേ? ഏഴ് വയസ് പ്രായമുള്ള നായക്കുട്ടിയാണിത്.

മുൻപ് നായക്കുട്ടികളെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന കഥകൾ കേട്ടിട്ടുണ്ടെങ്കിലും സിയോ ബയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് യജമാൻ വരുന്നതും കാത്ത് സിയോ ബയുടെ ഇരുപ്പ്.

ഫെബ്രുവരിയിലാണ് സിയാ ബയുടെ ഉടമസ്ഥനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം ഇയാൾ മരിക്കുകയായിരുന്നു. ഇക്കാര്യമൊന്നും നായ്ക്കുട്ടി അറിയുന്നില്ല.

സ്ഥിരമായി ആശുപത്രിക്ക് മുന്നിൽ സിയോ ബായെ കണ്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ അതിനെ പരിപാലിച്ചു. പിന്നീട് മാസങ്ങൾക്ക് ശേഷം നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

‘ലോക്ക് ഡൗൺ ഇളവുകൾ ഏപ്രിൽ മധ്യത്തോടെ ലഭിച്ചപ്പോഴാണ് ജോലിക്കായി എത്തിയപ്പോഴാണ് നായക്കുട്ടിയെ ശ്രദ്ധിക്കുന്നത്. ഞാൻ അവനെ സിയോ ബാ എന്ന് ഞാൻ അവന് പേര് നൽകി’, ആശുപത്രിക്ക് സമീപമുള്ള കടയുടമ പറയുന്നു.

നായ ആശുപത്രി പരിസരം വിട്ടുപോകാൻ തയാറല്ലായിരുന്നു. മറ്റൊരു സ്ഥലത്തേക്ക് പോയാലും മടങ്ങി എത്തുകയായിരുന്നു പതിവ്. ആശുപത്രിയിൽ വരുന്ന രോഗികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സിയോ ബയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Story highlight: The dog was waiting in the hospital for three months, unaware of his master’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here