കോട്ടയത്ത് മൂന്ന് പേർക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതർ 19 ആയി

കോട്ടയം ജില്ലയിൽ ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഇവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കൽ കോെളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ
1. ചങ്ങനാശേരി വെരൂർ സ്വദേശി(29) 17ന് അബുദാബിയിൽ നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു.
2. വാഴൂർ കൊടുങ്ങൂർ സ്വദേശി (27). 19ന് സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു.
read also: കേരളത്തിൽ തെലങ്കാന സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
3. ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29). മെയ് 12ന് ദാമാമിൽ നിന്നെത്തി. മെയ് 13ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് മെയ് 19ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
story highlights- coronavirus, covid 19, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here