ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 33 പേർ വിദേശത്ത് നിന്നെത്തിയവർ; സമ്പർക്കത്തിലൂടെ രോഗം പടർന്നത് ഒരാൾക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 62 പേരിൽ 33 പേർ വിദേശത്ത് നിന്നെത്തിയവർ. 23 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തിയ പത്ത് വീതം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ ആളുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഒരാൾക്കാണ് രോഗം പടർന്നത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിൽ 14 പേർ പാലക്കാട് ജില്ലക്കാരാണ്. കണ്ണൂർ നിന്ന് ഏഴ് പേർക്കും തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിന്ന് ആറ് പേർക്കും, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ നിന്ന് അഞ്ച് പേർക്കും, കാസർഗോഡ്, എറണാകുളം ജില്ലകളിൽ നിന്ന് നാല് പേർക്കും, ആലപ്പുഴയിലെ മൂന്ന് പേർക്കും, വയനാട്, കൊല്ലം എന്നീ ജില്ലകളിലെ രണ്ട് പേർക്കും, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒന്ന് വീതം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 1150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 577 പേർ നിലവിൽ ചികിത്സയിലുണ്ട്.
Read Also:ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 62746 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചു. 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിലെ 11468 സാമ്പിളുകൾ ശേഖരിച്ചതിൽ 10635 നെഗറ്റീവാണ്. 22 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളാക്കി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 101 ആയി.
Story highlights:33 from foreign countries confirmed corona today in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here