Advertisement

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

May 29, 2020
1 minute Read

ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. അബുദാബിയിൽ നിന്നെത്തിയ ഇദ്ദേഹം കൊവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലായിരുന്നു.

Read Also:പത്തനംതിട്ട ജില്ലയില്‍ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി

മെയ്‌ 27നാണ് ജോസ് ജോയി അബുദാബിയിൽ നിന്ന് കൊച്ചിയിൽ എത്തിയത്. തുടർന്ന് ആലപ്പുഴ ജില്ലയിൽ എത്തിയ ദിവസം മുതൽ തന്നെ ഹരിപ്പാടുള്ള കൊവിഡ് കെയർ സെന്ററിൽ നീരീക്ഷണത്തിലായിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോസ് ജോയിയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് രണ്ടരയോടെ അന്ത്യം സംഭവിച്ചത്. കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയതിനെ തുടർന്ന് സ്രവം പരിശോധനയക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.

Story highlights-man died in covid observation center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top