Advertisement

കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്ക് നൃത്തത്തിലൂടെ ആദരവ് അറിയിച്ച് ചെറുപ്പക്കാർ

May 29, 2020
Google News 1 minute Read

കൊവിഡ് 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്. ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് ആദരമർപ്പിക്കുന്ന നിരവധി വീഡിയോകൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരോഗ്യപ്രവർത്തകർക്ക് നൃത്തത്തിലൂടെ ആദരമർപ്പിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ.

ഡാൻസ് ചെയ്തിരിക്കുന്ന സംഗവി തന്നെയാണ് വിഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിലെ അണിയറപ്രവർത്തകർ ആരും തമ്മിൽ കാണാതെ ആണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നു. മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്ത് ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ആതുരസേവകരെ, എന്ന് ഓർമപ്പെടുത്തുക കൂടിയാണ് ഈ വിഡിയോ.

Read Also: ‘പൊൻമകൾ വന്താൽ’ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും

മിനിവൂഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ക്ലാസിക്കൽ ഡാൻസ് രൂപേണ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ടിജോ തങ്കച്ചൻ ആണ്. എഡിറ്റും ടിജോ തന്നെയാണ് ചെയ്തിരിക്കുന്നത്. അഭി ബർണബാസിന്റെ വരികൾക്ക് സുരേഷ് നന്ദനാണ് ഈണം പകർന്നിരിക്കുന്നത്.

പ്രസൂൺ ഗോവിന്ദ്, ഗായത്രി സുരേഷ്, നിഖിൽ മുരളി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗവി പ്രസാദ് ആണ് സിനിമേറ്റോഗ്രഫി. ബിൻസി മറിയം ജോസഫ് അസോസിയേറ്റ് ഡയറക്ടർ ആയും, ഗൗരി ജയൻ, അഖിൽ എ കുമാർ എന്നിവർ സഹസംവിധായകരായും ആയും പ്രവർത്തിച്ച ഈ ആൽബത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ ജിജോ തങ്കച്ചൻ ആണ്. പബ്ലിസിറ്റി ഡിസൈൻ മിലനും നിർവഹിച്ചിരിക്കുന്നു. ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ഈ ഗാനത്തിനും, നൃത്തത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

dance video, dedicated to health workers, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here