വെർച്വൽ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വിൽപ്പന

liquor sale e token

വെർച്വൽ ക്യൂവും ഈ ടോക്കണും ഇല്ലാതെ എറണാകുളത്ത് തുറന്ന മദ്യ വിൽപ്പന. അങ്കമാലി സൂര്യ ബാറിലാണ് സർക്കാർ നിർദേശങ്ങൾ എല്ലാം ലംഘിച്ച് മദ്യ കച്ചവടം പൊടി പൊടിക്കുന്നത്. ബവ് ക്യൂ രജിസ്ട്രേഷനും, ഈ ടോക്കണും ഇല്ലാതെ ഇവിടെയെത്തി ആർക്കും പണം നൽകി മദ്യം വാങ്ങാം.

Read Also: മദ്യം ടോക്കൺ ലഭിച്ചവർക്ക് മാത്രം; പ്രത്യേക കൗണ്ടർ വഴി പാഴ്‌സലായി നൽകും

മദ്യവിൽപ്പനയിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നായിരുന്നു എക്സ്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ വില്പന ആരംഭിച്ച ആദ്യ ദിവസം തന്നെ എറണാകുളം ജില്ലയിലെ ബാറുകൾ നിർദേശങ്ങൾ എല്ലാം അട്ടിമറിച്ചു. അങ്കമാലി സൂര്യ ബാറിൽ ബെവ് ക്യൂ ആപ്പിൽ രജിസ്റ്റർ ചെയ്യാതേയും, ടോക്കണില്ലാതേയും മദ്യം നൽകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 24 സംഘം അന്വേഷണം നടത്തിയത്.

ടോക്കണും വെർച്വൽ ക്യൂവും ഒന്നും ഇല്ലാതെ കാശുണ്ടെങ്കിൽ ആർക്കും മദ്യം ലഭിക്കുമെന്ന അവസ്ഥയായിരുന്നു അവിടെ. സാമൂഹിക അകലം പാലിക്കാതെ ക്യൂവിൽ നിൽക്കേണ്ടി വന്നു. ഊഴമെത്തി പണം നൽകിയപ്പോൾ ബവ് ക്യൂവിൽ രജിസ്റ്റർ ചെയ്യാത്ത ഞങ്ങൾക്കും കിട്ടി മദ്യം.

Read Also: മദ്യ വിൽപ്പനയ്ക്കായി ബാറുകളിൽ ബദൽ മാർഗം

ഇത്രയധികം ലംഘനങ്ങൾ നടന്നിട്ടും ഒരു എക്സ്സൈസ് ഉദ്യോഗസ്ഥനയോ, പൊലീസുകാരനയോ ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞില്ല.

ബിയർ, വൈൻ പാർലർ വഴിയാകും മദ്യ വിതരണം എന്നാണ് മന്ത്രി ടിപി രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രത്യേക കൗണ്ടർ വഴി പാഴ്‌സലായി മദ്യം നൽകും. ബാറിൽ ഇരുന്ന് മദ്യം കഴിക്കാൻ അനുവദിക്കില്ല. ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് ടോക്കൽ ലഭിക്കുന്നവർ മാത്രം മദ്യം വാങ്ങാൻ എത്തിയാൽ മതി. ബുക്കിംഗിൽ അനുമതി ലഭിക്കാത്തവർ മദ്യം വാങ്ങാൻ എത്തരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

Story Highlights: liquor sale without e token and virtual que

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top