ട്രെയിൻ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

ട്രെയിൻ ശുചിമുറിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ മോഹന്‍ ലാല്‍ ശര്‍മ(38)യുടേതാണ് മൃതദേഹം. മുംബൈയിലാണ് മോഹന്‍ ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനില്‍ മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ട്രെയിന്‍ കോച്ചുകള്‍ അണുവിമുക്തമാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
Read Also:ജൂൺ 1 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും; യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി
ഝാന്‍സി പൊലീസ് ഗ്രാമത്തലവനെ വിളിച്ച് വിവരം പറയുമ്പോഴാണ് മോഹന്‍ ലാല്‍ ശർമ മരിച്ച കാര്യം തങ്ങളറിയുന്നതെന്ന് ബന്ധു കനയ്യ ലാല്‍ ശര്‍മ പറഞ്ഞു. ശര്‍മയുടെ ബാഗില്‍ 28,000 രൂപയും സോപ്പും കുറച്ചു പുസ്തകങ്ങളമാണ് ഉണ്ടായിരുന്നത്. കൊവിഡ് പരിശോനയും പോസ്റ്റുമോർട്ടവും പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.
Story highlights-migrant worker dead body found in train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here