രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍

corona india

രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 7466 പോസിറ്റീവ് കേസുകളും 175 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മരണം രാജ്യത്താകെ 4700 കടന്നു. ഇതുവരെ 4706 പേരാണ് മരിച്ചത്. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 1,65,799 ആണ്. നിലവില്‍ 89,987 ആളുകളാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി.

ഇന്ന് രാവിലെ എട്ടുമണിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറു ദിവസങ്ങളിലായി ആറായിരത്തിലധികം ആളുകള്‍ക്കായിരുന്നു ദിവസവും കൊവിഡ് പിടിപെട്ടിരുന്നത്. എന്നാല്‍ ഇന്ന് 24 മണിക്കൂറിനിടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഏഴായിരം കടന്നു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ വലിയ ഉയര്‍ച്ചയാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. കഴിഞ്ഞ ദിവസം 1024 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ പല ആശുപത്രികളിലും ബെഡ്ഡുകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

Story Highlights: new covid cases india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top