പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ സപര്യ…

സോഷ്യലിസ്റ്റ് പാർട്ടിയിലേക്കുള്ള അംഗത്വത്തിന് കാരണം സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണൻ ആയിരുന്നെങ്കിലും രാം മനോഹർ ലോഹ്യയുടെ ദർശനങ്ങളായിരുന്നു അദ്ദേഹം രാഷ്ട്രീയ ജീവിതത്തിലുടനീളം പാലിച്ചു പോന്നത്.

ഉപരി പഠനത്തിന് ശേഷം അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1968ലാണ് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നത്. പിന്നീട് 1970ൽ പാർട്ടിയുടെ അഖിലേന്ത്യ ട്രഷററായി ചുമതലയേറ്റു. തുടർന്ന് 1974ൽ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1975ൽ കേരളത്തിൽ പ്രതിപക്ഷ ഐക്യമുന്നണിയുടെ കൺവീനർ ആയ അദ്ദേഹത്തിന് അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിൽ പോകേണ്ടതായി വന്നു. 9 മാസത്തിന് ശേഷം മൈസൂരിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷയനുഭവിക്കേണ്ടി വന്നു.

1977ൽ സോഷ്യലിസ്റ്റ് ജനത പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. 1983ൽ ജനത പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് എത്തപ്പെട്ടു.

1987ൽ കൽപറ്റ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി എംപി വിരേന്ദ്ര കുമാർ എന്ന പേര് എഴുതചേർക്കപ്പെട്ടു. നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെങ്കിലും വനത്തിൽ നിന്ന് മരം മുറിക്കുന്നത് നിരോധിച്ചുള്ള ആദ്യ ഉത്തരവിനെ തുടർന്ന്
48 മണിക്കൂറിനുള്ളിൽ തന്നെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
1991 വരെ നിയമസഭാംഗമായി തുടർന്നു.

1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിംഗ് കെ മുരളീധരനെ 38,703 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി. തുടർന്ന് 1993ൽ ജനതാദൾ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു.

1996ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിച്ചു. 1997 ഫെബ്രുവരി 21 മുതൽ 1997 ജൂൺ 9 വരെ ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായി. 1997 ജൂൺ 10 മുതൽ 1998 മാർച്ച് 19 വരെ ഐകെ ഗുജ്‌റാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽ സഹമന്ത്രിയായും നഗരവികസന മന്ത്രാലയത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിൽ നിഷിപ്തമായി. 2004ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാമതും കോഴിക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് ഇടതു മുന്നണി നിഷേധിച്ചതിനെത്തുടർന്ന് മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ചു യുഡിഎഫിൽ ചേർന്നു.

2014ലെ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി എംബി രാജേഷിനോട് പരാജയപ്പെട്ടത് കോൺഗ്രസുമായുള്ള ബന്ധത്തിൻ അസ്വാരസ്യങ്ങൾ വന്നു.

പിന്നീട്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് 2017 ഡിസംബർ 20ന് രാജ്യസഭാംഗത്വം രാജിവച്ചു. പിന്നാലെ യുഡിഎഫുമായുള്ള മുന്നണി ബന്ധവും ഉപേക്ഷിച്ചു.

ഷേം ലോക് താന്ത്രിക് ജനതാദൾ രൂപം നൽകി. 2018 മാർച്ചിൽ ഇടതുമുന്നണിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭാംഗമവുകയും 2018 ഡിസംബറിൽ ലോക് താന്ത്രിക് ജനതാദൾ ഇടതുമുന്നണിയുടെ ഘടക കക്ഷിയാവുകയും ചെയ്തു.\

Story highlight: mp veerendrakumar political history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top