ഇഴുകിച്ചേർന്നുള്ള അഭിനയം വേണ്ട; സാനിറ്റൈസർ നിർബന്ധം: ചിത്രീകരണത്തിന് നിബന്ധനകൾ നിർദ്ദേശിച്ച് പ്രൊഡ്യൂസേഴ്സ് ഗിൽഡ്

shooting

സിനിമ-ടെലിവിഷൻ പ്രോഗ്രാമുകളുടെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും കർശന നിബന്ധനകൾ നിർദ്ദേശിച്ച് പ്രൗഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. ലോക്ക് ഡൗണിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് നിബന്ധനകളോടെ ചിത്രീകരണത്തിന് അനുമതി നൽകിയത്. 37 പേജുള്ള മാർഗരേഖയാണ് പ്രൊഡ്യൂസേഴ്സ് ഗിൽഡ് പുറത്തിറക്കിയത്.

ആലിംഗനം, ഉമ്മ കൊടുക്കൽ, ഹസ്തദാനം തുടങ്ങിയ ശാരീരിക അഭിവാദ്യങ്ങൾ ഒഴിവാക്കണം. അഭിനേതാക്കളും മറ്റ് പ്രവർത്തകരും ചിത്രീകരണം ആരംഭിക്കുന്നതിന് 45 മിനിട്ട് മുൻപ് ലൊക്കേഷനിൽ എത്തണം. സാമൂഹിക അകലം പാലിക്കാൻ പ്രത്യേകമായി നിലത്ത് മാർക്ക് ചെയ്യണം. നീണ്ട ബെഞ്ചുകൾക്ക് പകരം കസേരകൾ ഉപയോഗിക്കണം. നിർബന്ധമായും സാനിറ്റൈസർ ഉപയോഗിച്ച് ഇടക്കിടെ കൈ കഴുകണം. അതിനായി പോർട്ടബിൾ വാഷ് ബേസിനുകൾ സജ്ജീകരിക്കണം. കുളിക്കാനുള്ള സൗകര്യവും ഒരുക്കണം.

Read Also:സ്ഥിതി രൂക്ഷം; മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു

ഹെയർ വിഗുകൾ ഉപയോഗത്തിനു മുൻപും ശേഷവും ശുദ്ധീകരിക്കണം. മേക്കപ്പുകൾ ഓരോ അഭിനേതാക്കൾക്കും പ്രത്യേകം പ്രത്യേകമായിരിക്കണം. മേക്കപ്പിനു ശേഷം ഫേസ് ഷീൽഡ് ധരിക്കണം. ഹെയർ, മേക്കപ്പ് ജോലിയുള്ളവർ മാസ്കും കൈയുറകളും ധരിക്കണം. സിനിമാ പ്രവർത്തകരും മാസ്ക് ഉപയോഗിക്കണം. മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ സിനിമാ ജോലികൾ ഉള്‍പ്പെടുത്തരുത്.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇളവുകൾ അനുവദിച്ചത്.

Story highlights-New regulations for movie works

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top