അതുല്യരായ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയാണ് നഷ്ടമായത്: രമേശ് ചെന്നിത്തല

ramesh chennithala

അതുല്യരായ ഇന്ത്യന്‍ സോഷ്യലിസ്റ്റു നേതാക്കളുടെ നിരയിലെ അവസാനത്തെ കണ്ണിയെ ആണ് വീരേന്ദ്രകുമാറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാത്രഭൂമി മാനേജിംഗ് ഡയറക്ടറും, രാജ്യസഭാ അംഗവും, മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മാതൃഭൂമി ദിനപത്രത്തെ മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമായി വളര്‍ത്തി എടുക്കുന്നതില്‍ വീരേന്ദ്രകുമാറിനുണ്ടായിരുന്ന പങ്ക് നിസീമമാണ്. വ്യക്തിപരമായി വളരെ അടുത്ത സൗഹൃദം അദ്ദേഹവുമായി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത്. വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയ സുഹൃത്തിനെയാണ് നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: ramesh chennithala, MP Veerendra Kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top