കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനാലുകാരിക്ക്

കോട്ടയം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ്-19 സ്ഥിരീകരണം. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 20 ആയി. മുംബൈയിൽ നിന്ന് മെയ് 24ന് സ്വകാര്യ വാഹനത്തിൽ എത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന അയർക്കുന്നം സ്വദേശിനിയായ പെൺകുട്ടി(14)ക്കാണ് രോഗം ബാധിച്ചത്. മുംബൈയിൽ നിന്ന് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
അതേസമയം കേരളത്തിൽ 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 3 പേർക്കും കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ 33 പേർ വിദേശത്ത് നിന്നും (യുഎഇ-13, കുവൈറ്റ്-9, സൗദി അറേബ്യ-7, ഖത്തർ-3, ഒമാൻ-1) 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ (തമിഴ്‌നാട്-10, മഹാരാഷ്ട്ര-10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1) നിന്നും വന്നതാണ്. ഇത് കൂടാതെ 2 എയർ ഇന്ത്യ ജീവനക്കാർക്കും 2 തടവുകാർക്കും (തിരുവനന്തപുരം) ഒരു ആരോഗ്യ പ്രവർത്തകനും (പാലക്കാട്) രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story highlights-today kottyam adolescent girl covid confirmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here