മലപ്പുറത്ത് നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

മലപ്പുറം താനൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം, താനൂർ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.
പുതുതായി നിർമിക്കുന്ന വീടിനോട് ചേർന്നുള്ള കിണർ കുഴിക്കുന്നതിനിടയാണ് ദുരന്തമുണ്ടായത്. താനൂർ ഓലപ്പീടിക സ്വദേശി വേലായുധൻ എന്ന മാനു, പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആറു പേരാണ് നിർമാണ പ്രവർത്തനത്തിലുണ്ടായിരുന്നത്. വേലായുധനും അച്യുതനും ഈ സമയത്ത് കിണറിനകത്തായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. പത്തടിയോളം താഴ്ചയുള്ള കിണർ ഇടിഞ്ഞതോടെ ഇരുവരും മണ്ണിനടിയിൽപ്പെടുകയായിരുന്നു.
Read Also:മലപ്പുറം ജില്ലയിൽ പത്തു ദിവസത്തേക്ക് മാംസ വില പുതുക്കി നിശ്ചയിച്ചു
പൊലീസിന്റെയും ഫയർഫോഴ്സിന്റേയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Story highlights-two died while digging well in tanur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here