‘പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവാണ് പ്രധാനം’:ഉത്ര വധക്കേസിലെ പ്രധാന തെളിവിനെ കുറിച്ച് പറഞ്ഞ് വാവ സുരേഷ്

ഉത്ര വധക്കേസുമായി ബന്ധപ്പെട്ട നിർണായക കണ്ടെത്തലുകളെ കുറിച്ച് പറഞ്ഞ് വാവ സുരേഷ് എൻകൗണ്ടറിൽ. പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് പ്രധാനമാണെന്ന് വാവ സുരേഷ് പറഞ്ഞു.
ഉത്ര കൊലക്കേസിൽ വാവ സുരേഷിന് നൽകാൻ കഴിയുന്ന തെളിവെന്ത് എന്ന ആർ ശ്രീകണ്ഠൻ നായരുടെ
ചോദ്യത്തിന് വാവ സുരേഷ് നൽകിയ ഉത്തരം ഇങ്ങനെ : ‘ പാമ്പ് കടിയേറ്റുണ്ടാകുന്ന മുറിവ് ശ്രദ്ധിക്കേണ്ടതാണ്. പാമ്പിനെ കൊണ്ട് കടിപ്പിക്കുമ്പോൾ, അതായത് പാമ്പിനെ പിടിച്ചുവച്ച് കടിപ്പിക്കുകയാണെങ്കിൽ പരമാവധി പല്ല് ആഴ്ന്ന് പോകും. പാമ്പ് സാധാരണ പോലെ കടിക്കുന്നത് പോലെ ആയിരിക്കില്ല. പാമ്പ് കടിച്ചുണ്ടായ മുറിവിന്റെ പാട്, പല്ലിന്റെ അളവ് എല്ലാം വിദഗ്ധർ ശേഖരിച്ചുവെന്നാണ് തോന്നുന്നത്. കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാൻ സാധിക്കില്ല’.
നേരത്തെ വാവ സുരേഷിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം ഉണ്ടായിരുന്നുവെങ്കിലും ഇത് ഉപേക്ഷിക്കുകയായിരുന്നു പൊലീസ്. ശാസ്ത്രീയമായ നിലയിൽ വൈദഗ്ധ്യമുള്ള ഫോറൻസിക് വിദഗ്ധർ, ഡോക്ടർമാർ, വെറ്റിനറി ഡോക്ടർമാർ എന്നിവരെ സാക്ഷികളാക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
Read Also : ഉത്ര വധക്കേസ്; വാവ സുരേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു
എന്നാൽ കേസിൽ വാവ സുരേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്രയുടേത് കൊലപാതകം തന്നെയെന്ന് വാവാ സുരേഷ് മൊഴി നൽകി. പാമ്പിനെ കൈകാര്യം ചെയ്യാൻ വിദഗ്ധനാണ് പ്രതി സൂരജെന്ന് വാവ സുരേഷ് പറഞ്ഞു. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചായിരുന്നു മൊഴിയെടുപ്പ് നടന്നത്.
വാവ സുരേഷിന് വളരെ കാലത്തെ പരിചയമുണ്ടെന്നും എങ്ങനെയാകും പാമ്പ് കടിക്കുക എന്ന കാര്യത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തിനാകുമെന്ന് നിയമവിഗ്ധൻ അജിത് കുമാർ എൻകൗണ്ടറിൽ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുവെന്ന നിലയിലാണ് കേസിൽ പാമ്പിനെ കാണുന്നത്. എങ്ങനെയാണ് പാമ്പിനെ ഉപയോഗിച്ച് കൊലനടത്തിയതെന്ന് പറയാൻ വാവ സുരേഷിന് സാധിക്കുമെന്നും അജിത് കുമാർ പറഞ്ഞു.
Story Highlights- vava suresh, uthra murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here