പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നു

കള്ളപ്പണക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം റസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
രാവിലെ പതിനൊന്നരയോടെ എറണാകുളം റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിജിലന്‍സ് എസ്പി, സിഐ എന്നിവരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി നല്‍കിയ കളമശ്ശേരി സ്വദേശി ഗിരീഷ് കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും വഴങ്ങാതിരുന്നതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. വിഷയത്തില്‍ നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ ചോദ്യം ചെയ്തിരുന്നു.
Read Also:കള്ളപ്പണക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ ലീഗ് നേതൃത്വത്തിന് പരാതി
അതേസമയം ഭീഷണി ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് ഐജിയോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. ഇതിനിടെ ചന്ദ്രികയിലെ കള്ളപ്പണക്കേസില്‍ ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. കള്ളപ്പണക്കേസില്‍ ലീഗ് ജില്ലാ ഭാരവാഹികളെ ഗൂഢാലോചകരാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പരാതിക്കാരന്‍ ഗിരീഷ് ബാബുവിനെത്തന്നെ ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. ആരോപണവിധേയര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കള്‍ കള്ളപ്പണ കേസിലെ നിര്‍ണ്ണായക രേഖകള്‍ നേതാക്കൾക്ക് കൈമാറി.
Story highlights-vigilance questioning v k ibrahim kunju in ernakulam rest house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here