Advertisement

മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു; തൊഴിലാളികള്‍ കുടുങ്ങി

May 29, 2020
Google News 1 minute Read
malappuram

മലപ്പുറം താനൂര്‍ മൂലക്കല്ലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുതാണു. തൊഴിലാളികള്‍ കിണറ്റില്‍ കുടുങ്ങി. രണ്ടുപേരാണ് കിണറിനകത്ത് കുടങ്ങിയത്. മലപ്പുറം താനൂര്‍ സ്വദേശികളായ വേലായുധന്‍, അച്യുതന്‍ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മലപ്പുറം താനൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം, താനൂർ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. (updated 29-05-2020, 3.00)

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് അപകടമുണ്ടായത്. പുതിയ വീട് നിര്‍മാണത്തോടനുബന്ധിച്ച് നിര്‍മിച്ചുകൊണ്ടിരുന്ന കിണറാണ് ഇടിഞ്ഞുവീണത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇന്നലെ വൈകുന്നേരം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു.

Story Highlights: malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here