കൊവിഡ് പ്രതിസന്ധി നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യം: രാജ്നാഥ് സിംഗ്

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കൊറോണ വൈറസ് പ്രതിസന്ധി എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ‘ തീര്‍ച്ചയായും ഇത് (കൊവിഡ് -19) കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്’ രാജ്നാഥ് സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
കൊവിഡ് 19 വെല്ലുവിളിയെ മറികടക്കാന്‍ കഴിവുള്ള ഒരു നേതാവ് ഇന്ന് നമ്മുടെ ഭാഗത്തുണ്ടെന്നത് ഇന്ത്യയുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നല്ല ചിന്തയും സമയബന്ധിതവുമായ തീരുമാനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നു എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ തള്ളിപ്പറഞ്ഞ രാജ്‌നാഥ് സിംഗ് ലോക്ക്ഡൗണ്‍ തീരുമാനം ധീരമാണെന്നും ഉചിതമായ സമയത്ത് എടുത്തതാണെന്നും പറഞ്ഞു.
Read Also:തൊളിലാളി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) തസ്തിക സൃഷ്ടിച്ചത് പ്രതിരോധ രംഗത്ത് ഈ സര്‍ക്കാരിന്റെ നേട്ടമാണ്. പ്രതിരോധ മേഖലയിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ 10-15 വര്‍ഷമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ സര്‍ക്കാര്‍ സിഡിഎസിന്റെ തസ്തിക ഉടന്‍ തന്നെ സൃഷ്ടിച്ചു.
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക പ്രതിരോധ മേഖലയിലെ ഏകോപനം മെച്ചപ്പെടുത്തി എന്നും
രാജ്‌നാഥ് സിംഗ് പറഞ്ഞു.
Story highlights-Covid-19 biggest crisis for govt in 6 yr;Rajnath Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here