Advertisement

കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിൽ എത്തി

May 30, 2020
Google News 2 minutes Read
medical team kerala mumbai

കേരളത്തിൽ നിന്നുള്ള ആദ്യ വൈദ്യ സംഘം മുംബൈയിൽ എത്തി. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. സന്തോഷ് കുമാറും തിരുവനന്തപുരത്തെ അറിയപ്പെടുന്ന സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. സജീഷ് ഗോപാലനും മുംബൈയിൽ എത്തിയത്. 50 ഡോക്ടർമാരും 100 നഴ്സുമാരും അടങ്ങുന്ന സംഘം വൈകാതെ മുംബൈയിലേക്ക് തിരിക്കും. ഈ സംഘത്തെ നയിക്കുന്നതും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതും ഇപ്പോൾ എത്തിയ രണ്ട് ഡോക്ടർമാർ ആയിരിക്കും. ബിഎംസിയിലെ ആശുപത്രികളിൽ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇവർ പങ്കാവുക.

Read Also: 24 മണിക്കൂറിനിടെ 265 മരണങ്ങളും 7964 പോസിറ്റീവ് കേസുകളും; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

മുംബൈ റേസ്കോഴ്സ് റോഡിൽ 600 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ച് പ്രവർത്തിപ്പിച്ച് തുടങ്ങുക എന്നതാണ് ഇവർക്കുള്ള ആദ്യത്തെ ചുമതല. 125 കിടക്കകളുള്ള ഐസിയുവും ആശുപത്രിയിൽ ഉണ്ടാവും. രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നുള്ള ആളുകൾ സംഘത്തിലുണ്ടെന്നും കൂടുതലും മലയാളികളാണെന്നും ഡോ. സന്തോഷ് കുമാർ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചു.

നേരത്തെ, സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ കാസർഗോഡ് കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും സഹായവുമായി എത്തിയിരുന്നു. ജില്ലയിൽ 500 കിടക്കകളുള്ള കൊവിഡ് ആശുപത്രി ഇവരാണ് ഒരുക്കിയത്.

Read Also: കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത്

രാജ്യത്തെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണത്തിൽ കനത്ത വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണുള്ളത്. 7964 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതും റെക്കോർഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയിൽ ഉള്ളത്.

Story Highlights: first team of kerala medical professionals head to Mumbai to help covid 19 patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here