24 മണിക്കൂറിനിടെ 265 മരണങ്ങളും 7964 പോസിറ്റീവ് കേസുകളും; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

7964 covid india update

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന വർധനയാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. മരണ നിരക്കിലും വൻ വർധനയാണ് കാണുന്നത്. 7964 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് 7000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 265 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. ഇതും റെക്കോർഡ് എണ്ണമാണ്. 1,73,763 രോഗികളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയിൽ ഉള്ളത്.

Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍

അതേ സമയം, രോഗമുക്തരായവരുടെ എണ്ണത്തിലുണ്ടാവുന്ന വർധന ആശ്വാസമാണ്. 11264 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ആകെ രോഗമുക്തരായവരുടെ എണ്ണം 82369 ആയി. രോഗമുക്തരാകുന്നവരുടെ നിരക്ക് 43 ശതമാനം കടന്നു. ഇതും ആശ്വാസം നൽകുന്ന വാർത്തയാണ്.

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത് എത്തിയിരുന്നു. കേസുകളുടെ എണ്ണത്തിൽ തുർക്കിയെ മറികടന്നു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 42.89 ശതമാനമായി ഉയർന്നു.

Read Also: കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത്

തുർക്കിയിൽ ഇതുവരെ 162,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 165,000 കേസുകൾ ആയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ തുർക്കിയെ മറികടന്നു. ദിനംപ്രതി 5.2 ശതമാനമാണ് പുതിയ കേസുകളുടെ വളർച്ചാനിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ബീഹാർ, അസം, കേരളം എന്നീ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ദേശീയനിരക്കിനേക്കാൾ മേലെയായി.

Story Highlights: 7964 covid cases in 24 hours india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top