Advertisement

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത്

May 30, 2020
Google News 2 minutes Read
india covid 19

കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ തുർക്കിയെ മറികടന്നു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ നിരക്ക് 42.89 ശതമാനമായി ഉയർന്നു.

Read Alsoരാജ്യത്ത് 24 മണിക്കൂറിനിടെ ഏഴായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍

തുർക്കിയിൽ ഇതുവരെ 162,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 165,000 കേസുകൾ ആയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ തുർക്കിയെ മറികടന്നു. ദിനംപ്രതി 5.2 ശതമാനമാണ് പുതിയ കേസുകളുടെ വളർച്ചാനിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, ബീഹാർ, അസം, കേരളം എന്നീ സംസ്ഥാനങ്ങളിൽ വളർച്ചാനിരക്ക് ദേശീയനിരക്കിനേക്കാൾ മേലെയായി.

Read Also: രാജ്യത്ത് കൊവിഡ് 19 പ്രതിരോധ മരുന്നിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത് 30 ഓളം സംഘങ്ങൾ

തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 20000 കടന്നു. ആകെ പോസിറ്റീവ് കേസുകൾ 20,246ഉം മരണം 154ഉം ആയി. ചെന്നൈയിൽ 618 പേർ കൂടി രോഗികളായി. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 372 പുതിയ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 15944ഉം മരണം 980ഉം ആയി. ഡൽഹിയിൽ രോഗികൾ വർധിക്കുകയാണ്. 1106 കേസുകൾ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 17386 ആയി ഉയർന്നു. മരണസംഖ്യ 398 ആയി. ഡൽഹി, മുംബൈയ്ക്ക് ശേഷം അധികം രോഗികളുള്ള നഗരമായി. അസമിൽ കൊവിഡ് കേസുകൾ ആയിരം കടന്നു.

Story Highlights: India ranks ninth on the list of countries most affected by Kovid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here