Advertisement

സംസ്ഥാനത്തെ പ്ലസ് ടൂ പരീക്ഷകൾ അവസാനിച്ചു

May 30, 2020
Google News 1 minute Read
plus two exam

സംസ്ഥാനത്ത് പ്ലസ് ടൂ പരീക്ഷകൾ അവസാനിച്ചു. പ്ലസ് വൺ പരീക്ഷകൾ വൈകിട്ട് നാല് മണിക്ക് അവസാനിക്കും. വിഎച്ച്എസിയിൽ ഉൾപ്പടെ ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു പരീക്ഷകൾ നടന്നത്. ലോക്ക് ഡൗണിനെ തുടർന്ന് നീട്ടി വെച്ച ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 27 നാണ് പുനഃരാരംഭിച്ചത്.

അവസാന ദിവസമായ ഇന്ന്, രാവിലെ രണ്ടാം വർഷ പരീക്ഷകളും, ഉച്ചയ്ക്ക് ശേഷം ഒന്നാം വർഷ പരീക്ഷകളുമാണ് നടന്നത്. സംസ്ഥാനത്ത് 4,52,572 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഒന്നാം പരീക്ഷയെഴുതിയതാകട്ടെ 4,38,825 പേരും. കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു പരീക്ഷകൾ നടന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ സ്‌കൂളുകൾ കൃത്യമായി പാലിച്ചത് കൊവിഡ് കാലത്ത് സുരക്ഷിതമായി പരീക്ഷയെഴുതാൻ കുട്ടികൾക്ക് സഹായകമായി.

Read Also:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു

കണ്ടയ്‌മെന്റ് സോണിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് പരീക്ഷകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ചോദ്യപ്പേറും ഉത്തരക്കടലാസുകളും ഗ്ലൗസ് ധരിച്ച ശേഷം മാത്രമേ അധ്യാപകർ സ്പർശിക്കാവു എന്ന നിർദേശവും കർശനമായി നടപ്പിലാക്കിയിരുന്നു.
ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകളുടെ രണ്ടാം ഘട്ട മൂല്യ നിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും.

Story highlights-Plus Two exams are over in state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here