പെട്രോൾ വീട്ടിലെത്തിച്ചു നൽകാൻ ആലോചനയെന്ന് മന്ത്രി

പെട്രോളിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയേക്കും. ലോക്ക് ഡൗണിൽ വാഹന ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് നടപടി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളും ഡീസലും ഓൺലൈനായി ജനങ്ങൾക്ക് വീട്ടുപടിക്കൽ എത്തിച്ച് നൽകുമെന്ന് സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ചിരുന്നു. ഐടി – ടെലികോം എന്നിവയുടെ സഹായത്തോടെയായിരിക്കും ഹോം ഡെലിവറി സംവിധാനം.
Read Also:’130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും’ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ കത്ത്
പെട്രോളിയം ഉൽപന്നങ്ങളുടെ ഹോം ഡെലിവറി സൗകര്യം വികസിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോട് ആണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. ജനങ്ങൾക്ക് ഭാവിയിൽ പെട്രോളിയം ഉത്പന്നങ്ങൾ വീടുകളിൽ എത്തിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ രണ്ട് കൊല്ലം മുൻപ് മൊബൈൽ ഡിസ്‌പെൻസറുകളിൽ ഡീസൽ വിതരണം തുടങ്ങിയിരുന്നു. നേരത്തെ സിഎൻജി, എൽഎൻജി, പിഎൻജി തുടങ്ങിയ ഇന്ധനങ്ങൾ എല്ലാം തന്നെ ഒരേ സ്ഥലത്ത് ലഭ്യമാക്കാൻ പെട്രോൾ ബങ്കുകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് കൂടുതൽ ആസൂത്രണം വേണമെന്നും ഒരു ചടങ്ങിൽ വച്ച് പെട്രോളിയം മന്ത്രി പറഞ്ഞു.
Story highlights-thinking about petrol home delivery petrolium minister dharmendra pradhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here