ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പൊലീസുകാരൻ കസ്റ്റഡിയിൽ

US Cop Who Kneeled On Black Man Neck taken custody

മിനിയപോലിസിൽ ആഫ്രിക്കൻ-അമേരിക്കൻ വംശജനായ ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തു.

ജോർജ് ഫ്‌ളോയിഡിന്റെ കഴുത്തിൽ മുട്ടുകാല് കുത്തി ശ്വാസംമുട്ടിച്ചാണ് ഡെറിക്ക് കൊലപ്പെടുത്തിയത്. തനിക്ക് ശ്വാസം മുട്ടുന്നുവെന്നായിരുന്നു നിസഹായനായ ജോർജിന്റെ അവസാന വാക്കുകൾ. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തെരുവിൽ പ്രതിഷേധത്തീ ആളിപ്പടർന്നു. മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. നിരവധി പേരാണ് ജോർജിന് നീതി തേടി രംഗത്തെത്തിയത്. പലരും അക്രമാസക്തരായി. ഒരാൾ വെടിയേറ്റു മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ വീൽചെയറിൽ സഞ്ചരിച്ചിരുന്ന വയോധികയുമുണ്ട്. അതിനിടെ സ്റ്റേറ്റ് ഗവർണർ ടിം വാൽസ് മിനിയാപൊളിസ്, സെന്റ് പോൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Read Also : ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പ്രക്ഷോഭം; മിനിയാപൊളിസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.

Story Highlights- US Cop Who Kneeled On Black Man Neck taken custody

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top