ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു

we transfer banned india

ഇന്ത്യയിൽ വി ടാൻസ്ഫർ നിരോധിച്ചു. സുരക്ഷാ പ്രശ്‌നങ്ങളും പൊതുജന താത്പര്യവും ചൂണ്ടിക്കാട്ടിയാണ് നിരോധനം. മുംബൈ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2 ജിബി വരെയുള്ള ഫയലുകൾ അയക്കാൻ സാധിക്കുന്ന വെബ് ബെയിസ്ഡ് ട്രാൻസ്ഫർ സൈറ്റാണ് വി ട്രാൻസ്ഫർ. വി ട്രാൻസ്ഫർ പ്രീമിയം ഉള്ളവർക്ക് 2 ജിബിയിലും വലിയ ഫയലുകൾ സെൻഡ് ചെയ്യാൻ സാധിക്കും.

മെയ് 18നാണ് ടെലിക്കോം മന്ത്രാലയം ഇത് സംബന്ധിച്ച ആദ്യ നോട്ടിസ് ഇന്റർനെറ്റഅ സർവീസ് പ്രൊവൈഡേഴ്‌സിന് അയക്കുന്നത്. ആദ്യം രണ്ട് നിശ്ചിത യുആർഎലിന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയത്.  തൊട്ടടുത്ത നിമിഷം തന്നെ വി ട്രാൻസ്ഫർ വെബ്‌സൈറ്റിന് മൊത്തമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ ചിലർക്ക് ഇപ്പോഴും ലഭ്യമാണ്.

എന്നാൽ വി ട്രാൻസ്ഫർ ഒരു മെസഞ്ചർ സർവീസ് മാത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. നാം അയക്കുന്ന ഡേറ്റകൾ, ഫയലുകൾ എന്നിവ അവർക്ക് ലഭിക്കില്ല.

ലോക്ക്ഡൗൺ കാലത്ത് നിരവധി പേരാണ് വി ട്രാൻസ്ഫർ സേവനം ഉപയോഗിച്ചത്. എന്നാൽ ഇതിലൂടെ പോൺ ക്ലിപ്പുകളും മറ്റഅ സെൻസിറ്റീവ് ഡേറ്റകളും കൈമാറാൻ സാധിക്കും. ഇതും വി ട്രാൻസ്ഫർ നിരോധിക്കാനുള്ള കാരണമായി ടെലിക്കോം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

 

Story Highlights- we transfer banned india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top