കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

covid19, coronavirus, kannur

കണ്ണൂര്‍ ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 229 ആയി. കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നും മെയ് 20 ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 19 കാരി, മെയ് 22ന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയ ഇരിട്ടി സ്വദേശി 38 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്നെത്തിയ തലശേരി സ്വദേശി 18 കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 23 ന് ദുബായില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

രാജധാനി എക്സ്പ്രസ് വഴി മെയ് 22 ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശി 25 കാരന്‍ (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28 ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58 കാരന്‍, മെയ് 17 ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23 കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍.

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 89 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

Story Highlights:  covid19, coronavirus, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top