പലവ്യഞ്ജന കിറ്റിൽ കൃത്രിമം; റേഷൻ കടയുടമയ്ക്ക് എതിരെ പരാതി നൽകി സപ്ലൈകോ

കോട്ടയത്ത് പലവ്യഞ്ജന കിറ്റ് വിതരണത്തിൽ കൃത്രിമം നടത്തിയ റേഷൻ കടയുടമയ്‌ക്കെതിരെ സപ്ലൈകോ പരാതി നൽകി. സാധനങ്ങൾ മാറ്റി നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ നൽകിയ കൂവപ്പള്ളിയിലെ പൊതുവിതരണ കേന്ദ്രത്തിനെതിരെയാണ് പരാതി. ബാക്കിയായ കിറ്റുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
സപ്ലൈകോ പൊതുവിതരണ കേന്ദ്രങ്ങൾക്ക് നൽകിയ സാധനങ്ങളായിരുന്നില്ല വിതരണം പൂർത്തിയായ ശേഷം ഫിലിപ്പ് തിരികെ നൽകിയത്. 17 ഇനങ്ങളടങ്ങിയ കിറ്റുകളുടെ ആകെ തൂക്കം 10 കിലോ 700 ഗ്രാമായിരുന്നു. എന്നാൽ തിരികെ ലഭിച്ചവയുടെ തൂക്കം 8 കിലോ വരെ മാത്രം. പല കിറ്റുകളിൽ നിന്നും പഞ്ചസാര, വെളിച്ചെണ്ണ, ഗോതമ്പ് അടക്കമുള്ളവ എടുത്ത് മാറ്റി. പല സാധനങ്ങൾക്കും പകരം നിലവാരവും വിലയും കുറഞ്ഞ ഉത്പന്നങ്ങളാണ് തിരികെ എത്തിച്ചത്. ഇതിൽ കാലാവധി കഴിഞ്ഞ പാക്കറ്റുകളും കണ്ടെത്തി. സംഭവത്തിൽ കൂവപ്പള്ളിയിലെ റേഷൻ കട ഉടമ ജോണി ഫിലിപ്പിനെതിരെ ഉദ്യോഗസ്ഥർ പരാതി നൽകി.
പൊതുപ്രവർത്തകരും നാട്ടുകാരും കടയുടമയ്‌ക്കെതിരെ നടപടി അവശ്യപ്പെട്ട് പ്രതിഷേധിച്ചു. അധികൃതർ വകുപ്പ് മന്ത്രിക്കും, ജില്ലാ സപ്ലൈ ഓഫീസർക്കും ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് കൈമാറി.
ration shop, supplyco, adultration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here