അറബിക്കടലിൽ പുതിയ ന്യൂനമർദ്ദത്തിനു സാഹചര്യം ഒരുങ്ങുന്നു; കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത

heavy rain kerala

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാനുള്ള സാഹചര്യം ഒരുങ്ങിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടർന്നുള്ള 36 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായും തുടർന്നു അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ജൂൺ 1 നു തന്നെ കാലവർഷം എത്താൻ സാധ്യതയുണ്ട്. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Read Also: കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് മത്സ്യ ബന്ധനം പൂർണമായി നിരോധിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 7 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്. ഈ ജില്ലകളിൽ നാളെയും യല്ലോ അലർട്ടുണ്ട്. ചൊവ്വാഴ്ച്ച ആറ് ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയിടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.

Read Also: കാലവർഷത്തെ തുടർന്ന് സംസ്ഥാനത്ത് ഇക്കുറി കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി

പൊതുജനങ്ങളോടും ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കാലവർഷ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ ആദ്യ സംഘമായി നാല് ടീം കേരളത്തിലെത്തും. നിലവിൽ തൃശൂർ ഉള്ള ഒരു ടീമിന് പുറമെയാണ് നാല് ടീം എത്തുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യ സംഘം എത്തുക. കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ദേശീയ ദുരന്തനിവാരണ സേനയുടെ 28 ടീമിനെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 10 ടീമുകളെ മുൻകൂട്ടി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Story Highlights: heavy rain kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top