ജേക്കബ് തോമസ് വിരമിക്കൽ തലേന്ന് അന്തിയുറങ്ങിയത് ഓഫീസ് മുറിയിൽ പായ വിരിച്ച്
പിണറായി സർക്കാരിന്റ ആദ്യ എട്ട് മാസത്തിന് ശേഷമുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമുണ്ടാക്കിയത് ഉപദേശകവൃന്ദങ്ങളാണെന്ന ആരോപണവുമായി ഡിജിപി ജേക്കബ് തോമസ്. ഒരു വർഷം കൂടി ബാക്കി നിൽക്കെ പിണറായി വിജയനിൽ ഇനിയും പ്രതീക്ഷയുണ്ട്. താൻ തിരിച്ചിറങ്ങുന്നത് പരശുരാമന്റെ മഴുവുമായിട്ടാണന്നും ജേക്കബ് തോമസ് വിരമിക്കൽ ദിനത്തിൽ പറഞ്ഞു.
Read Also:അനധികൃത സ്വത്ത് സമ്പാദന കേസ്: ജേക്കബ് തോമസിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
പിണറായി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ ഭാഗമായി വിജിലൻസ് തലപ്പത്തെത്തിയ ജേക്കബ് തോമസ് പടിയിറങ്ങുന്നത് ആരവങ്ങളൊന്നുമില്ലാതെയാണ്. വിരമിക്കൽ തലേന്ന് അന്തിയുറങ്ങിയത് ഓഫീസ് മുറിയിലെ നിലത്ത് പായ വിരിച്ചായിരുന്നു. 34 വർഷത്തെ സംഭവബഹുലമായ സർക്കാർ സർവീസിനെ കുറിച്ച് സന്തോഷമെന്നാണ് ഇന്നത്തെ പ്രതികരണം. പിണറായി സർക്കാരിൽ ഇനിയും പ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു. തുല്യ നീതിക്ക് വേണ്ടി പോരാട്ടം തുടങ്ങിയപ്പോഴാണ് തനിക്കെതിരെ വേട്ടയാടൽ ഉണ്ടായത്. ബന്ധു നിയമന കേസിൽ നടന്നത് എന്തെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ജേക്കബ് തോമസ് പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതുണ്ടാകില്ലെന്ന് പറയാൻ ജേക്കബ് തോമസ് തയ്യാറായതുമില്ല.
Story highlights-jacob thomas slept on the floor of office before retirement day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here