Advertisement

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നാളെ ആരംഭിക്കും

May 31, 2020
Google News 2 minutes Read

സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. സ്‌കൂളുകളിൽ വിക്ടേഴ്‌സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുപയോഗിച്ചുമായിരിക്കും ക്ലാസുകൾ നടക്കുക. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്‌കൂളുകളിലെ പ്രധാനാധ്യപകർ സ്വകരിക്കണം.

സ്‌കൂളുകളിൽ ഓരോ ക്ലാസുകാർക്കും പ്രത്യക സമയക്രമം നിശ്ചയിച്ചായിരിക്കും പഠനം നടത്തുക. സമയക്രമം സംബന്ധിച്ച വിവരങ്ങൾ ഇന്ന് പുറത്തിറക്കും. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ പഠന ക്ലാസുകൾ യൂട്യൂബിൽ നിന്ന് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഏർപ്പെടുത്തും.സ്‌കൂളുകൾ തുറക്കുന്നതുവരെ അധ്യാപകർ സ്‌കൂളിൽ എത്തേണ്ടതില്ല. വിദഗ്ധർ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകർക്ക് കുട്ടികളുമായി വാട്‌സാപ്പ് ഗ്രൂപ്പിൽ വിലയിരുത്തൽ നടത്താം.

Read Also:പൊലീസിന് ആദരവ് അറിയിച്ച് ആറാം ക്ലാസുകാരി; മധുരം നൽകി നന്ദി അറിയിച്ച് പൊലീസും

കോളജുകളിൽ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ വിവിധ വിഡിയോ ആപ്ലിക്കേഷനുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക. അതാത് ജില്ലകളിലെ അധ്യാപകർ റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളജുകളിലെത്തണം. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസുകൾ ഈ മാസം മുഴുവൻ തുടരാനാണ് സാധ്യത.

Story highlights-Online classes will start tomorrow at educational institutions across the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here