മഴക്കാലം വരുന്നു; ആശങ്കയിൽ പന്നിയാർകുട്ടി നിവാസികൾ

2018ലെ മഹാപ്രളയത്തിൽ മണ്ണിടിഞ്ഞ് ഏറെ നാശനഷ്ടമുണ്ടായ സ്ഥലമാണ് ഇടുക്കിയിലെ പന്നിയാർകുട്ടി. വീണ്ടും ഒരു മഴക്കാലമെത്തുമ്പോൾ ആശങ്കയിലാണ് പ്രദേശവാസികൾ. മണ്ണിടിച്ചിലിൽ തകർന്ന സ്ഥലത്ത് പുനർനിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
മഹാപ്രളയകാലത്ത് പന്നിയാർ കുട്ടി എന്ന പ്രദേശം മണ്ണിടിഞ്ഞ് തുടച്ചു നീക്കപ്പെട്ട കാഴ്ച കേരളം ഞെട്ടലോടെ കണ്ടതാണ്. വർഷം രണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും ആ വലിയ ദുരന്തത്തിന്റെ അവശേഷിപ്പിക്കലുകൾ ബാക്കിയാണ്. പ്രദേശത്തെ തകർന്നു പോയ റോഡിന്റെ നിർമാണം പൂർത്തിയായെങ്കിലും സംരക്ഷണ ഭിത്തിയുടെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. മഴക്കാലം വീണ്ടും എത്തുമ്പോൾ പ്രദേശവാസികളുടെ ആശങ്കയും വർധിക്കുകയാണ്. ഇത്തവണയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായ സ്ഥലങ്ങളിലെ ആളുകളെ ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടികൾ കൈകൊള്ളുവാൻ നിർദേശം നൽകിയിട്ടുണ്ട്.
Story highlights-panniyarkutti villagers afraid heavy rain after flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here