സൗദിയിൽ പള്ളികൾ രണ്ടര മാസത്തിന് ശേഷം തുറന്നു

saudi

സൗദിയിലെ പള്ളികൾ രണ്ടര മാസത്തിന് ശേഷം പ്രാർത്ഥനകൾക്കായി തുറന്നു. മദീനയിലെ ഹറം പള്ളിയിലും ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു. സാമൂഹിക അകലം പാലിച്ചാണ് പ്രാർത്ഥന നടക്കുന്നത്.

മാർച്ച് 17-നാണ് സൗദിയിലെ പള്ളികൾ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ ഇന്ന് പള്ളികൾ തുറന്നു. മദീനയിലെ മസ്ജിദുന്നബവി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഇന്നത്തെ പ്രഭാത നിസ്‌കാരം മുതൽ വിശ്വാസികൾ പ്രാർത്ഥന നിർവഹിച്ചു.

Read also:കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ’?

മദീനയിലെ മസ്ജിദുന്നബവിയിൽ നിസ്‌കാരം നടന്നിരുന്നുവെങ്കിലും രണ്ടര മാസത്തിന് ശേഷമാണ് പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നത്. ശരീരോഷ്മാവ് പരിശോധിച്ചാണ് ഓരോ വിശ്വാസിയെയും പള്ളിക്കകത്തേക്ക് പ്രവേശിപ്പിച്ചത്. മാസ്‌ക് ധരിച്ച് സ്വന്തം മുസ്വല്ലയുമായി എത്തിയ വിശ്വാസികൾ സാമൂഹിക അകലം പാലിച്ചാണ് പ്രാർത്ഥനയിൽ പങ്കെടുത്തത്. ഹറം പള്ളിയുടെ 40 ശതമാനം ശേഷി മാത്രമാണ് ഇപ്പോൾ പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നത്. കുട്ടികൾക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കുന്നില്ല. മക്കയിൽ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മക്കയിലെ ഹറം പള്ളിയിൽ പൊതുജനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്.

Story highlights-saudi mosques reopened after lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top