കോഴിക്കോട് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid test

കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേർക്ക് രോഗം ഭേദമായി

23 വയസുകാരിയായ കൊടുവിൽ സ്വദേശിനിയാണ് കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഒരാൾ. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഒരു വയസുള്ള കുട്ടിയുടെ അമ്മയാണ് ഇവർ. മെയ് 18 ന് ഖത്തറിൽ നിന്നെത്തി കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർക്ക് കാര്യമായ സമ്പർക്കം ഉണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

read also: കണ്ണൂർ തീവ്രബാധിത മേഖലകൾ പൂർണമായും അടയ്ക്കുമെന്ന് ഐജി അശോക് യാദവ്

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ നാദാപുരം സ്വദേശിയായ 36 കാരനാണ്. മെയ് 27 ന് ദുബായിൽ നിന്ന് കണ്ണൂർ എത്തുകയും അവിടെ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കൊവിഡ് കെയർ സെന്ററിൽ എത്തുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയത്.

story highlights- coronavirus, covid 19, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top