കണ്ണൂർ തീവ്രബാധിത മേഖലകൾ പൂർണമായും അടയ്ക്കുമെന്ന് ഐജി അശോക് യാദവ്

കണ്ണൂരിൽ കൊവിഡ് തീവ്രബാധിത മേഖലകൾ പൂർണമായും അടയ്ക്കുമെന്ന് ഐജി അശോക് യാദവ്. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഐജി പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് പരിശോധന കർശനമാക്കും. ഹോം ക്വാറന്റീൻ ശക്തമാക്കും. ട്രിപ്പിൾ ലോക്ക് ഡൗണിലേയ്ക്ക് ഇപ്പോൾ പോകുന്നില്ലെന്നും ഐജി പറഞ്ഞു.
അതിനിടെ കണ്ണൂർ ധർമ്മടം, മുഴുപ്പിലങ്ങാടി പഞ്ചായത്തുകൾ പൂർണമായും അടച്ചു. ധർമ്മടത്ത് ഒരു കുടുംബത്തിലെ പതിനാല് പേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് തീരുമാനം. ദേശീയ പാത ഒഴികെ ചെറിയ റോഡുകൾ എല്ലാം അടയ്ക്കും. മുഴുപ്പിലങ്ങാടിയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുക്കാണ് മുഴുപ്പിലങ്ങാടി പഞ്ചായത്തും അടയ്ക്കാൻ തീരുമാനിച്ചത്.
Story highlights- coronavirus, IG ashok yadev, Thrissur containment zones
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here