ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

donald trump

ജൂൺ അവസാന വാരത്തോടെ നടത്താനിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി-7 എന്ന നിലയിൽ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാൽ ഞാനിത് മാറ്റിവയ്ക്കുന്നുവെന്നായിരുന്നു ഉച്ചകോടി മാറ്റാനുള്ള തീരുമാനത്തെ പ്രസിഡന്റ് ന്യായീകരിച്ചത്.

Read Also:ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവി എടുത്തുകളയും, ചൈനീസ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തും; ഉറച്ച നിലപാടുമായി ട്രംപ്

ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടിയിലെ ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും ട്രംപ് പറഞ്ഞു. നിലവിലെ ഫോർമാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. യുഎസ്, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമനി, യുകെ , യൂറോപ്യൻ യൂണിയൻ എന്നിവരടങ്ങുന്നതാണ് നിലവിലെ ജി-7. അതേസമയം ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം താൻ നിരസിച്ചതായി ജർമൻ ചാൻസലർ ആഞ്ജല മെർക്കർ അറിയിച്ചിരുന്നു.

Story highlights-US President Donald Trump has called off the G-7 summit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top