ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവി എടുത്തുകളയും, ചൈനീസ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തും; ഉറച്ച നിലപാടുമായി ട്രംപ്

donald trump

ഹോംങ്കോങിനുള്ള പ്രത്യേക വ്യാപരപദവിയും അനൂകൂല്യവും എടുത്തു കളയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ സർവകലാശലകളിലുള്ള ചില ചൈനീസ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു. ഹോങ് കോങ്ങിലേയും ചൈനയിലെയും ലോകത്തേയും ജനങ്ങൾക്ക് ഇതൊരു ദുരന്തമായിരിക്കുമെന്നാണ് ഈ നടപടിയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാർത്ഥികളെയാണ് യു എസ്സിലെ സർവകലാശാലകളിൽ നിന്നും വിലക്കുന്നത്.

ഹോംങ്കോങിൽ രാഷ്ട്രീയ-പൊതു സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി മേഖലയിൽ പിടിമുറുക്കാൻ ദേശീയ സുരക്ഷ നിയമത്തിന് ചൈന അംഗീകാരം നൽകിയതിനു പിന്നാലെയാണ് ആഗോള വാണിജ്യ ഹബ്ബുകളിൽ പ്രധാനിയായ ഹോംങ്കോങിനുമേൽ അമേരിക്ക കടുത്ത നടപടിയെടുത്തിരിക്കുന്നത്.

ഇപ്പോഴത്തെ നടപടിയുടെ ഭാഗമായി ഹോംങ്കോങിന് നിലവിൽ അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപര പരിഗണന, ഡോളർ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര എന്നിവ അമേരിക്ക പിൻവലിക്കും.

Read Also:ധനസഹായം നിർത്തി; ലോകാരോഗ്യ സംഘടനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു: ഡോണൾഡ് ട്രംപ്

ചൈനയ്ക്ക് ദീർഘകാല പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയെന്നാണ് ചൈനീസ് ബിരുദ വിദ്യാർത്ഥികളെ അമേരിക്കൻ സർവകലാശാലകളിൽ നിന്നും വിലക്കുന്ന ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടത്. വർഷങ്ങളായി തങ്ങളുടെ വ്യവസായ രഹസ്യങ്ങൾ മോഷ്ടിക്കുന്നതിന് ചൈന ചാരവൃത്തി നടത്തിയിട്ടുണ്ടെന്നും ട്രംപ് ആരോപിച്ചു.

Story highlights-Special trade for Home Hong Kong will be taken away and Chinese students banned; Trump with a firm stance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top