ഉത്രയുടെ അമ്മ മണിമേഖല ടീച്ചർ വിരമിച്ചു; എല്ലാം കൗതുകത്തോടെ നോക്കി കണ്ട് കൂടെ കുഞ്ഞു കിച്ചുവും

uthra's mother retires

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ അമ്മ മണിമേഖല ടീച്ചർ വിരമിച്ചു. ആയൂർ ജവാഹർ സ്‌കൂളിൽ പ്രഥമാധ്യാപികയായി ജോലി ചെയ്തു വന്നിരുന്ന മണിമേഖല ടീച്ചർ ഉത്രയുടെ മകൻ കിച്ചുവുമായാണ് വിരമിക്കൽ ദിനത്തിൽ എത്തിയത്.

ടീച്ചറുടെ ഇനിയുള്ള ജീവിതം തികച്ചും വിശ്രമില്ലാത്തത് കൊണ്ട് തന്നെയാവണം സഹപ്രവർത്തകർ ആരും തന്നെ വിരമിക്കൽ ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ആശംസകൾ നേർന്നില്ല.

Read Also:കൊവിഡ് 19; കൊല്ലം ജില്ലയിലെ രണ്ട് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ടീച്ചർ ചുമതല കൈമാറുമ്പോഴും യാത്ര പറഞ്ഞിറങ്ങുമ്പോഴുമെല്ലാം കുഞ്ഞു കിച്ചു എല്ലാം കൗതുകത്തോടെ നോക്കിയിരുന്നു. പന്ത്രണ്ടുവർഷമായി ആയൂർ സ്‌കൂളിൽ ജോലി ചെയ്തു വന്നിരുന്ന മണിമേഖല ടീച്ചർ ബന്ധുവായ ശ്യാമിനൊപ്പമാണ് സ്‌കൂളിൽ എത്തിയത്. മുൻപ് കുളത്തൂപ്പുഴയിലും ചോഴിയക്കോട്ടുമുള്ള സ്‌കൂളുകളിലും ടീച്ചർ ജോലി ചെയ്തിട്ടുണ്ട്.

Story highlights-Utra’s mother retires teacher Everything looked so curious and the little boy chuckled along

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top